ഐസ്ക്രീമിൽ ചത്ത തവള, മൂന്ന് കുട്ടികൾ ആശുപത്രിയിൽ

തമിഴ്നാട്ടിൽ ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഐസ്ക്രീമിൽ നിന്നും ചത്ത തവളയെ കണ്ടെത്തി. ഞായറാഴ്ച മധുരയിലെ തിരുപ്പരൻകുന്ദ്രത്താണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ കടയുടമ എസ് ദുരൈരാജനെതിരെ പൊലീസ് കേസെടുത്തു.
ടിവിഎസ് നഗറിൽ താമസിക്കുന്ന അൻബുസെൽവം ജാനകിശ്രീ ദമ്പതികളുടെ കുട്ടികളെയും സഹോദര പുത്രിയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച തിരുപ്പരൻകുന്ദ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തി.
ക്ഷേത്രത്തിൽ നിന്നിറങ്ങവേ അൻബുസെൽവം തന്റെ പെൺമക്കളായ മിത്രശ്രീ(9), രക്ഷണശ്രീ(7), മരുമകൾ ധരണിശ്രീ(3) എന്നിവർക്ക് സമീപത്തെ കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി നൽകി. ഐസ്ക്രീം കഴിക്കുന്നതിനിടെ കോണിനുള്ളിൽ നിന്നും ഒരു ചെറിയ തവളയെ ലഭിച്ചു. പിന്നാലെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഇവരെ തിരുപ്പരൻകുന്ദ്രത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Frog found in ice cream, 3 children taken ill in Tirupparankundram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here