സൗദിയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരിലും സാങ്കേതിക വിദഗ്ധരിലും അഞ്ചിലൊന്ന് ഇന്ത്യക്കാർ

സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരിലും സാങ്കേതിക വിദഗ്ധരിലും അഞ്ചിലൊന്ന് ഇന്ത്യക്കാർ. സൗദി എൻജിനീയേഴ്സ് കൗൺസിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ ഇന്ത്യൻ എൻജിനീയർമാരുടെ സ്ഥാനം 21.17 ശതമാനത്തോടെ മൂന്നാമതാണ്.
രാജ്യത്തെ ആകെ എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം 4,29,055 ആണ്. ഇതിലേറ്റവും കൂടുതൽ സ്വദേശികളുമാണ്. 36.42 ശതമാനം സൗദി പൗരന്മാരായ എൻജിനീയർമാരാണുള്ളത്. തൊട്ടടുത്ത് 21.63 ശതമാനവുമായി ഈജിപ്ത്തുണ്ടെങ്കിലും, നേരിയ വ്യത്യാസം മാത്രമാണ് ഇന്ത്യയും ഈജിപ്തും തമ്മിലുള്ളത്. 21.17 ശതമാനമാണ് ഇന്ത്യക്കാറുള്ളത്. പാകിസ്താനി എൻജിനീയർമാർ 13.33 ശതമാനവും ഫിലിപ്പീൻസുകാർ 7.46 ശതമാനവുമാണ്.
Read Also:പൊതുസ്ഥാപനങ്ങള്‍ക്ക് ഭരണാധികാരികളുടെ പേരിടാന്‍ അനുമതി നേടണം; സൗദിയില്‍ പുതിയ നിയമം
എൻജിനീയറിങ് മേഖലയുടെ വികസനത്തിനും രാജ്യത്തെ തൊഴിൽ പുരോഗതിക്കും സഹായിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിശ്ചയിച്ച വ്യവസ്ഥകൾ എൻജിനീയറിങ് സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ തുടരുകയാണെന്നും സൗദി എൻജിനീയേഴ്സ് കൗൺസിൽ വ്യക്തമാക്കി.
Story Highlights: One fifth of engineers and technicians working in Saudi are Indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here