Advertisement

സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി; ചിത്രം പുറത്ത്

February 7, 2023
Google News 3 minutes Read
sidharth malhotra kiara advani wedding pics

ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്‌സാൽമേറിലെ സൂര്യഗർ പാലസിലായിരുന്നു വിവാഹം. ( sidharth malhotra kiara advani wedding pics )

2021 ൽ പുറത്തിറങ്ങിയ ഷേർഷയുടെ സെറ്റിൽ വച്ചാണ് കിയാരയും സിദ്ധാർത്ഥും പ്രണയത്തിലാകുന്നത്. ഇന്നലെയായിരുന്നു വിവാഹത്തിന് മുന്നോടിയായുള്ള ഇരുവരുടേയും ഹൽദിയും മെഹന്ദി ചടങ്ങുകളും.

കുടംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് രാജസ്ഥാനിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കരൺ ജോഹർ, ഷാഹിദ് കപൂർ, ജൂഹി ചാവ്‌ല, ഇഷാ അംബാനി എന്നിവർ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നു.

Story Highlights: sidharth malhotra kiara advani wedding pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here