ബൈക്കിൽ കയർ കുരുങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രക്കാരി മരിച്ചു

സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന ബൈക്കിൽ കയർ കുരുങ്ങി ഒരു സ്ത്രീ മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ കായംകുളം എരുവ ഇടശ്ശേരി ജംഗ്ഷന് സമീപമാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ( 56) ആണ് മരിച്ചത്.
Read Also:താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റോഡിൽ കുറുകെ കിടന്ന കയർ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന ബൈക്കിൽ കുരുങ്ങിയാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ഉഷയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: Woman dies in bike accident Kayamkulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here