Advertisement

പുതപ്പിനോട് ‘പ്രണയം’; കാമുകന്റെ മുന്നിൽവച്ച് പുതപ്പിനെ വിവാഹം കഴിച്ച് യുവതി; വിഡിയോ

February 7, 2023
4 minutes Read
woman marries blanket

പ്രണയത്തിന്റെ സ്വഭാവം മാറിമറിയുകയാണ്. പോളിഗാമി മുതൽ സോളോഗാമി വരെ അക്കൂട്ടത്തിലുണ്ട്. പക്ഷേ ഇവിടെ പ്രണയം മനുഷ്യനോടല്ല, പുതപ്പിനോടാണ് ! ( woman marries blanket )

2019 ൽ ബ്രിട്ടനിലാണ് ഈ കഥ നടക്കുന്നത്. പുതപ്പിനോട് തോന്നിയ കടുത്ത പ്രണയത്തിനൊടുവിൽ കാമുകന്റെ മുന്നിൽവച്ച് പുതപ്പിനെ വിവാഹം കഴിക്കുകയായിരുന്നു യുവതി. ബ്രിട്ടനിലാണ് സംഭവം. പാസ്‌കൽ സെലിക് എന്ന യുവതിയാണ് പുതപ്പിനെ വിവാഹം കഴിച്ചത്.

പുതപ്പിനോട് ‘ലൗ അറ്റ് ഫസ്റ്റ് സൈറ്റ്’ ആണെന്നാണ് യുവതി പറയുന്നത്. ഇംഗ്ലണ്ടിലെ എക്‌സിറ്ററിൽ നടന്ന വിവാഹ ചടങ്ങിലേക്ക് കാമുകനേയും കുടുംബത്തേയും യുവതി ക്ഷണിച്ചിരുന്നു. പാസ്‌കലിന് കുറേ പുതപ്പുകളുണ്ടെങ്കിൽ കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടതിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഈ വിചിത്ര വിവാഹത്തിന്റെ വിഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

പാസ്‌കലിനെ സംബന്ധിച്ച് തന്റെ പ്രിയ പുതപ്പ് ഉറ്റ സുഹൃത്ത് കൂടിയാണ്. തന്റെ സന്തോഷത്തിലും ദുഃഖത്തിലും തന്റെയൊപ്പം നിന്നതാണ് ഈ പുതപ്പെന്നാണ് പാസ്‌കൽ പറയുന്നത്. കാമുകനായ ജോണിയെ കുറിച്ച് ചോദിച്ചപ്പോൾ, താനും പുതപ്പും തമ്മിലുള്ള ബന്ധം ജോണി മനസിലാക്കുമെന്നാണ് പാസ്‌കൽ പറഞ്ഞത്.

Story Highlights: woman marries blanket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top