Advertisement

പരിശോധനയില്‍ രാസപദാര്‍ത്ഥം കണ്ടെത്തിയില്ല; ഏറ്റുമാനൂരില്‍ പിടിച്ച മീന്‍ വണ്ടി വിട്ടുനല്‍കി

February 8, 2023
Google News 2 minutes Read
did not detect chemical content in fish caught in Etumanur

രസപദാര്‍ത്ഥമില്ലെന്ന പരിശോധന ഫലത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ പിടിച്ച മീന്‍ വണ്ടി ഉടമകള്‍ക്ക് വിട്ടുനല്‍കി. പരിശോധനയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് നഗരസഭയുടെ ആരോപണം. വാഹനത്തിന്റെ ഉടമകളില്‍ നിന്നും 15000 രൂപ പിഴയീടാക്കി. പഴകിയ മത്സ്യം എന്നപേരില്‍ മൂന്ന് ടണ്‍
മീനാണ് ഏറ്റുമാനൂരില്‍ പിടികൂടിയത്.

തിരുവനന്തപുരത്ത് നടത്തിയ പരിശോധനയില്‍ മത്സ്യത്തില്‍ രസാപദാര്‍ത്ഥമില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് വാഹനം ഉടമകള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ ലാബിലെ പരിശോധനയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് നഗരസഭയുടെ ആരോപണം.

Read Also: കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി

പരിസരം മലിനമാക്കിയെന്ന് ചൂണ്ടികാണിച്ച് 15000 രൂപ വാഹന ഉടമകളില്‍ നിന്നും നഗരസഭാ പിഴയീടാക്കി. പുന്നപ്ര സ്വദേശിയുടേതായിരുന്നു മത്സ്യം. രാസപദാര്‍ത്ഥമില്ലെങ്കിലും മീന്‍ ഭക്ഷ്യയോഗ്യമല്ലെന്നും വിപണിയില്‍ എത്തിക്കുന്നത് തടയണമെന്നും ഏറ്റുമാനൂര്‍ നഗരസഭ ആവശ്യപ്പെട്ടു.

Story Highlights: did not detect chemical content in fish caught in Etumanur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here