ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ആശുപത്രി മാറ്റം ഉടനില്ല

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍. പനിയും ശ്വാസതടസവും മാറി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ ആശുപത്രി മാറ്റം ഉടനുണ്ടാകില്ല. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും സംസാരിച്ചിരുന്നു. ന്യൂമോണിയയും കുറഞ്ഞു. പനി ഉള്‍പ്പെടെ മറ്റ് ബുദ്ധിമുട്ടുകളില്ലെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു.
ശക്തമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഉമ്മന്‍ ചാണ്ടി മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. പനിയും ശ്വാസതടസവും പൂര്‍ണമായും ഭേദമായി. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ശ്വസനസഹായി ഒഴിവാക്കി. വിഎം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു.
Read Also: ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച തീരുമാനം സ്വാഗതം ചെയ്യുന്നു; സഹോദരന്‍ അലക്‌സ് ചാണ്ടി
ആശുപത്രിയിലെത്തിച്ച് നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നില മികച്ച രീതിയില്‍ മെച്ചപ്പെട്ടുവെന്നാണ് ഡോക്ടഴ്‌സ് നല്‍കുന്ന വിവരം. അതിനിടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ ആരംഭിച്ചതില്‍ നന്ദി അറിയിച്ച് സഹോദരന്‍ അലക്‌സ് ചാണ്ടി പ്രതികരിച്ചു.
Story Highlights: Improvement in Oommen Chandy’s health says medical bulletin