Advertisement

ബിജെപിക്ക് അദാനിയുടെ കമ്പനിയിൽ നിന്നും ലഭിച്ചത് കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ; പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി

February 8, 2023
Google News 3 minutes Read
kodikkunnil suresh adani

അദാനി വിഷയത്തിൽ സഭയിൽ പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വിഷയത്തിൽ രാജ്യത്തോട് ഉത്തരം പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബാധ്യസ്ഥനാണെന്നും കൊടിക്കുന്നിൽ പറഞ്ഞു. (kodikkunnil suresh against narendra modi on adani issue)

പ്രതിപക്ഷ ഐക്യത്തിനായി ആം ആദ്മി പാർട്ടിയെയും ബി ആർ എസിനെയും ആശ്രയിക്കാറില്ലെന്നും കൊടിക്കുന്നിൽ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

”അദാനി വിഷയം വലിയൊരു സ്‌കാം ആയിട്ടായാണ് കാണുന്നത്. സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ വലിയൊരു അന്വേഷണം ആവശ്യമാണ്.പ്രധാനമന്ത്രിയും അദാനിയുമയിട്ടുള്ള ബന്ധം. ബിജെപിക്ക് അദാനിയുടെ കോർപ്പറേറ്റ് കമ്പനിയിൽ നിന്നും ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സംഭാവനകൾ ഇതെല്ലം തുറന്നുകാട്ടണം. വരും ദിവസങ്ങളിൽ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. ആദ്മി പാർട്ടിയെയും ബി ആർ എസിനെയും പ്രതിപക്ഷം ആശ്രയിക്കാറില്ല”- കൊടിക്കുന്നിൽ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: kodikkunnil suresh against narendra modi on adani issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here