Advertisement

‘ബിജെപിയുടെ ദുർഭരണം കോൺഗ്രസിനേയും സിപിഎമ്മിനേയും ചേർത്ത് നിർത്തി’; മണിക് സർക്കാർ ട്വന്റിഫോറിനോട്

February 8, 2023
Google News 3 minutes Read
manik sarkar not contesting in tripura election

ഇത്തവണ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല എന്നതാണ് തന്റെ തീരുമാനമെന്ന് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ ട്വന്റിഫോറിനോട്. യുവാക്കൾക്ക് അവസരം നൽകാനാണ് മാറിനിൽക്കുന്നത്. ശക്തമായ നേതൃത്വത്തെ വളർത്തി കൊണ്ടുവരാൻ ആണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ( manik sarkar not contesting in tripura election )

ഇത്തവണ ത്രിപുരയിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും ധാരണയിലെത്തിയിട്ടുണ്ട്. ജനങ്ങളുടെ വികാരം മനസിലാക്കിയാണ് കോൺഗ്രസുമായി നീക്കു പോക്ക് ഉണ്ടാക്കിയതെന്ന് മണിക് സർക്കാർ പറഞ്ഞു. ബിജെപി സർക്കാരിന്റെ സെമി ഫാസിസ്റ്റ് ഭീകരതയാണ് ഇത്തരത്തിൽ ഒരു സാഹചര്യത്തിന് കാരണം. ‘ മോദിയോ, അമിത്ഷയോ പ്രചരണനടത്തിയിട്ട് പ്രയോജനം ഇല്ല. ജനവികാരം ബിജെപിക്ക് എതിരാണ്’ മണിക് സർക്കാർ പറഞ്ഞു.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

തെരഞ്ഞെടുപ്പിന് ശേഷം തിപ്ര മൊതോയുമായി സഖ്യം ഉണ്ടാക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മണിക് സർക്കാർ അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷമേ അക്കാര്യം വ്യക്തമാകൂ. ബിജെപിയുടെ ദുർഭരണമാണ് കോൺഗ്രസിനേയും സിപിഎമ്മിനേയും ചേർത്ത് നിർത്തിയതെന്ന് മണിക് സർക്കാർ പറഞ്ഞു.

ഫെബ്രുവരി 16നാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ്.

Story Highlights: manik sarkar not contesting in tripura election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here