Advertisement

നിയമസഭയില്‍ സത്യഗ്രഹമിരിക്കുന്ന എംഎല്‍എ ഹാജര്‍ രേഖപ്പെടുത്തി; അബദ്ധത്തില്‍ സംഭവിച്ചതെന്ന് പ്രതിപക്ഷം

February 8, 2023
Google News 2 minutes Read

നിയമസഭയില്‍ സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎല്‍എ നജീബ് കാന്തപുരം സഭയില്‍ ഹാജര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം. ഒഴിവാക്കാന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. നിയമസഭയില്‍ അംഗങ്ങള്‍ക്ക് ഇ സിഗ്നേച്ചര്‍ ആണ്. ഇന്നലെയായിരുന്നു സംഭവം നിയമസഭാ സെക്രട്ടേറിയറ്റ് അറിയുന്നത്. തുടർന്നാണ് സ്പീക്കർ ഇടപെട്ടത്. ഇത് അബദ്ധത്തിൽ സംഭവിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ മറുപടി.(najeeb kanthapuram attendance row kerala assembly)

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

അതേസമയം ലൈഫ് ഭവന പദ്ധതി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ പുരോഗതി കൈവരിക്കാന്‍ സര്‍ക്കാരിനായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പി കെ ബഷീര്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നല്‍കി.

ലൈഫ് സമഗ്രമായ ഭവനപദ്ധതിയാണ്. ഫീല്‍ഡ് പഠനം നടത്തിയാണ് അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കിയത്. 102542 പേരെ അര്‍ഹരായി കണ്ടെത്തി. 54716 പേരെ സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ ചേര്‍ത്ത് നിര്‍ത്തി. തിരുവനന്തപുരം കോര്‍പറഷന്‍ പരിധിയില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 720 ഫ്‌ളാറ്റ് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: najeeb kanthapuram attendance row kerala assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here