വിനോദ സഞ്ചാരികൾക്ക് ഇനി ഇന്ത്യയിൽ യുപിഐ പണമിടപാട് നടത്താം; സൗകര്യം ഈ പറയുന്ന രാജ്യക്കാർക്ക്

ഇന്ത്യയിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പണമിടപാടുകൾ. ഇന്ത്യൻ കറൻസി നോട്ടുകളോ അല്ലെങ്കിൽ അന്താരാഷ്ട്ര ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകളോ കൈവശം വെച്ച് വിദേശ സഞ്ചാരികൾക്ക് ഇന്ത്യ സന്ദർശിക്കുന്നത് ഇനി ഒഴിവാക്കാം. വിദേശ സഞ്ചാരികൾക്കും ഇനി ഇന്ത്യയിൽ യുപിഐ പണമിടപാട് നടത്താം എന്ന പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ശക്തികാന്ത ദാസ്. RBI allowed UPI payment for foreign travellers
ജി 20 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുക എന്ന് ഗവർണർ വ്യക്തമാക്കി. ആദ്യ ഘട്ടങ്ങളിൽ തെരഞ്ഞെടുത്ത എയർപോർട്ടുകളിൽ ആയിരിക്കും ഈ സൗകര്യം ലഭ്യമാകുക. തുടർന്ന്, ഈ സംവിധാനം മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതുമായി പ്രവർത്തന നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇനി യുപിഐ വഴി പണം അയക്കാം
വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന എൻആർഐ ഇന്ത്യക്കാർക്ക് അവരുടെ കൈവശമുള്ള അന്താരാഷ്ട്ര മൊബൈൽ നമ്പർ ബന്ധപ്പിച്ച എൻആർഇ/എൻആർഓ അക്കൗണ്ടുകളിൽ യുപിഐ ഉപോയോഗപ്പെടുത്താൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ജി 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുപിഐ ഉപയോഗിക്കാനുള്ള അവസരം കൊടുക്കുന്ന നയം റിസർവ് ബാങ്ക് പുറത്തിറക്കിയത്. ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് രാജ്യത്ത് പണം കൈമാറ്റം ചെയ്യുന്നതിന് ഈ സൗകര്യം ഉപകാരപ്രദമായിരിക്കും.
Story Highlights: RBI allowed UPI payment for foreign travellers to India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here