സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ സന്ദർശക വിസയിൽ രാജ്യത്ത് കൊണ്ടുവരാം

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് അവരുടെ കൂടുതൽ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരാൻ അവസരമൊരുക്കി വിദേശകാര്യമന്ത്രാലയം. നേരത്തെ വിസ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടിയാണ് വിദേശകാര്യമന്ത്രാലയം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടെ വിദേശികളുടെ അടുത്ത ബന്ധുക്കൾക്കെല്ലാം കുടുംബ വിസയിൽ സൗദി സന്ദർശിക്കാൻ സാധിക്കും.
സൗദിയിൽ ഇഖാമയുള്ളവരുടെ മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങളിൽ മാത്രമേ വിസിറ്റിങ് വിസ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇതിനിടെ മറ്റുള്ളവർ എന്ന കാറ്റഗറിയിൽ വിദേശികൾ മറ്റു ഏതാനും ബന്ധുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ പുതിയ അപ്‌ഡേഷൻ പ്രകാരം മാതൃസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരി, പേരമകൻ, പേരമകൾ, സഹോദരി, സഹോദരങ്ങളുടെ മക്കൾ എന്നീ വിഭാഗങ്ങളെ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ വിദേശികളുടെ അടുത്ത ബന്ധുക്കൾക്കെല്ലാം ഇനി കുടുംബ വിസയിൽ സൗദി സന്ദർശിക്കാൻ സാധിക്കും. ഒരു മാസം മുമ്പ് ഇത്തരം കാറ്റഗറിയിൽ ഉള്ളവർക്കായി നൽകിയ അപേക്ഷകൾ സ്വീകരിച്ചിരുന്നില്ല. അതേസമയം ഇത്തരക്കാരുമായുള്ള അപേക്ഷകന്റെ ബന്ധം വിസയടിക്കുമ്പോൾ സൗദി കോൺസുലേറ്റിൽ സമർപ്പിക്കേണ്ടിവരും. മുപ്പത് ദിവസം താമസിക്കാവുന്ന 90 ദിവസ കാലാവധിയുള്ള സിംഗിൾ എൻട്രി വിസകൾ അബ്ശിർ വഴി പുതുക്കാമെങ്കിലും മൾട്ടിപ്പിൾ സന്ദർശക വിസകൾ പുതുക്കണെമെങ്കിൽ ഓരോ മൂന്നു മാസവും രാജ്യത്തിന് പുറത്തുപോയി വരണമെന്നും ജവാസാത്ത് വ്യകത്മാക്കുന്നു.
Story Highlights: Residents of Saudi Arabia can bring more relatives into the country on visit visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here