ഉത്തർപ്രദേശിലെ കോടതിയിൽ ഓടിക്കയറി പുലി; ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ കോടതിയിൽ ഓടിക്കയറി പുലി. ഗാസിയാബാദിലാണ് കോടതിവളപ്പിൽ പുള്ളിപ്പുലി ഇറങ്ങിയത്. ജീവനക്കാരെ ആക്രമിച്ച പുലി പരിഭ്രാന്തി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ പിടിക്കാൻ ശ്രമം തുടരുകയാണ്.
വൈകിട്ട് നാലുമണിയോടുകൂടിയാണ് ഗാസിയാബാദ് കോടതിയിലെ ഒന്നാം നിലയിലേക്ക് പുലി കടന്നത്. ഇതിനിടയിൽ ഗാസിയാബാദ് കോടതിക്ക് സമീപത്തെ കട നടത്തുന്ന ആളുകളെ അടക്കം പുലി ആക്രമിച്ചു. ഏകദേശം 14 പേർക്ക് ഇത്തരത്തിൽ പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇതിൽ അഞ്ചുപേർ അഭിഭാഷകരാണ്. ഇവരെയെല്ലാം തന്നെ ഇപ്പോൾ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ പുലി ഒരു മുറിയിലേക്ക് കയറി കുടുങ്ങി.
പുലിയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പൊലീസിൻ്റെ ഭാഗത്തുനിന്നും നടക്കുകയാണ്. ഡൽഹി – എൻസിആർ പരിധിയിലാണ് ഗാസിയബാദ്. സ്വാഭാവികമായിട്ടും എൻസിആർ പരിധിയിലെ വനമേഖലയിൽ നിന്ന് വന്ന പുലിയാവാം ഇത് എന്നാണ് നിഗമനം.
Story Highlights: uttar pradesh court leopard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here