കോമഡി, പ്രണയം, പ്രതികാരം- ഇതുവരെ കാണാത്ത വിൻസിയെയാകും ‘രേഖ’യിൽ പ്രേക്ഷകർ കാണുക

ഏത് ടൈപ്പ് വേഷവും തന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് തെളിയിക്കുകയാണ് വിൻസി അലോഷ്യസ്. ‘രേഖ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലറിന് താഴെ ന്യൂജെൻ ഉർവ്വശ്ശി എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. അത്തരത്തിൽ ഉള്ള പ്രകടനമാകും ചിത്രത്തിൽ താരത്തിന്റെതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ( vincy new movie rekha )
ഒരേ സമയം ഹ്യൂമറും റൊമാൻസും സസ്പെൻസും നിറഞ്ഞ കഥാപാത്രത്തെയാണ് രേഖയിൽ അവതരിപ്പിക്കുന്നത്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അഭിനയ രംഗത്ത് എത്തിയത്. തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു. വികൃതി,ഭീമന്റെ വഴി, കനകം കാമിനി കലഹം, സോളമന്റെ തേനീച്ചകൾ , വൈറ്റ് ആൾട്ടോ തുടങ്ങിയ ചിത്രങ്ങളിലെ വിൻസിയുടെ ഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായിട്ടാണ് വിൻസി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒട്ടേറെ മാനസിക തലങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തെയാകും രേഖയിൽ വിൻസി അവതരിപ്പിക്കുക.
Read Also: ‘നമ്മൾ അത്ര ക്ലീൻ അല്ല’; ‘രേഖ’ ഫെബ്രുവരി 10ന് തിയേറ്ററുകളിൽ
ജിതിൻ ഐസക്ക് തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘രേഖ’ ഫെബ്രുവരി 10ന് പ്രദർശനത്തിനെത്തും. ചിത്രത്തിന് യു/എ സെർറ്റിഫിക്കറ്റ് ആണ് സെൻസറിങ് ബോർഡ് നൽകിയിരിക്കുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന ‘രേഖ’ പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള സിനിമ എന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. രണ്ടു ദിവസം പിന്നീടുമ്പോൾ ട്രെയിലറിന് പത്ത് ലക്ഷത്തിനു മുകളിൽ വ്യൂസ് ലഭിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിലെ ‘കള്ളി പെണ്ണേ..’ എന്ന ഗാനം ഇപ്പോൾ റീലിസിൽ വൻതരംഗമായി കൊണ്ടിരിക്കുകയാണ്. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ജിതിൻ ഐസക് തോമസിന്റെ വരികൾക്ക് മിലൻ വി.എസ്, നിഖിൽ.വി എന്നിവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘കള്ളി പെണ്ണേ..’ ഗാനം പാടിയിരിക്കുന്നത് മിലൻ.വി.എസ്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷൻ.
സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് ‘രേഖ’യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് ‘രേഖ’ തിയേറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.
എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് – റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.
Story Highlights: vincy new movie rekha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here