വെള്ളക്കരം ഓൺലൈനിൽ മാത്രമേ അടയ്ക്കാവൂ എന്ന ഉത്തരവ് മരവിപ്പിച്ചു

വെള്ളക്കരം ഓൺലൈനിൽ മാത്രമേ അടയ്ക്കാവൂ എന്ന ഉത്തരവ് മരവിപ്പിച്ചു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂ എന്ന ഉത്തരവാണ് കേരള വാട്ടർ അതോറിറ്റി മരവിപ്പിച്ചത്. ഉത്തരവ് മരവിപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴിയും ക്യാഷ് കൗണ്ടർ വഴിയും ബില്ലടക്കാനാവും.
ബില്ലടവിൽ നിലവിലുള്ള സ്ഥിതി തുടരുമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന ഉത്തരവ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിലാണ് ഉത്തരവ് മരവിപ്പിച്ചത് എന്നാണ് വിശദീകരണം.
Story Highlights: water bill online withdrew
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here