ആറുമാസം കേരളത്തിന്റെ ഭരണം മോദിയുടെ കൈയിലേൽപ്പിക്കൂ; കുറച്ചു ബുൾഡോസറും ഇഡിയും മതി 15,000 കോടി പിരിച്ചുതരാം; എ.പി അബ്ദുള്ളകുട്ടി

കേരളത്തിന്റെ ഭരണം നരേന്ദ്ര മോദിയെയും കൂട്ടരെയും ഏൽപ്പിച്ചാൽ നികുതി ആറുമാസം കൊണ്ട് 15000 കോടി പിരിച്ചു തരാമെന്ന് ബിജെപി നേതാവ് എ.പി അബ്ദുള്ളകുട്ടി. രണ്ട് കാര്യം ചെയ്താൽ മതി നികുതി വെട്ടിപ്പുകാരെ നിലയ്ക്ക് നിർത്തണം. യോഗി ചെയ്യുമ്പോലെ കുറച്ച് ബുൾഡോസർ വേണ്ടി വരും. കുറച്ച് ഇ ഡി വേണ്ടി വരും. കുറച്ച് പൊലീസ് വേണ്ടി വരുമെന്നും എ.പി അബ്ദുള്ളകുട്ടി പറഞ്ഞു.(ap abdullakutty against kerala budget 2023)
ബാലഗോപാലിന്റെയും പിണറയിയുടെയും കഴിവുകേടാണ് നികുതി വർധന. അധികാരം എന്നത് കൊള്ളയടിക്കാനുള്ള അവകാശമല്ല. ബാലഗോപാലിന്റെ അധികാരം താത്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണ കച്ചവടത്തിൽ നികുതി ലഭിക്കുന്നില്ല. ശക്തമായ നിലപാട് വേണം. നട്ടെല്ലുള്ള ആളുടെ കൈയിൽ ധനവകുപ്പ് നൽകണം. ഇന്ത്യയിൽ ജ എസ് ടി വരുമാനം കുതിച്ചുയരുകയാണ്. അതുകൊണ്ടാണ് എല്ലാവർക്കും സൗജന്യ റേഷൻ കൊടുക്കുന്നത്. ലക്ഷക്കണത്തിന് കോടി രൂപയുടെ സഹായം കേന്ദ്രം കേരളത്തിന് നൽകി വരുന്നുവെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
‘കൗ ഹഗ് ഡേ’ നാടിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. കൃഷിക്കാരും പശുക്കളും തമ്മിലുള്ള ആത്മബന്ധം. അത് സ്നേഹം വാത്സല്യമാണ്. കൃഷിക്കാരോടുള്ള സ്നേഹമാണ് കൗ ഹഗ് ഡേ ആയി കണക്കാണുന്നതെന്നും അബ്ദുള്ളകുട്ടി കൂട്ടിച്ചെർത്തു.
Story Highlights: ap abdullakutty against kerala budget 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here