Advertisement

പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ്; എരുമേലിയില്‍ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

February 9, 2023
Google News 3 minutes Read
cpo suspended for Illegal collection of money in Punyam Poonkavanam project

എരുമേലിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയില്‍ അനധികൃത പണപ്പിരിവ് നടത്തിയ സിവില്‍ പോലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. സിവില്‍ പൊലീസ് ഓഫീസറായ നവാസിനെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്ക് ഐപിഎസ് സസ്‌പെന്റ് ചെയ്തു. (cpo suspended for Illegal collection of money in Punyam Poonkavanam project)

അനധികൃതമായി പണം പിരിച്ചെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരായ അച്ചടക്ക നടപടി. പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ ഓര്‍ഡിനേറ്റര്‍ ചുമതലയിലുള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയിരുന്നു നവാസ്. എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് 5000 രൂപ പിരിവ് വാങ്ങി എന്നാണ് ഈ ഉദ്യോഗസ്ഥനെതിരെ ലഭിച്ച പരാതി.

Story Highlights: cpo suspended for Illegal collection of money in Punyam Poonkavanam project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here