Advertisement

കോഴിക്കോട് സംഗീത വിസ്മയമൊരുക്കാൻ ഫ്‌ളവേഴ്‌സ്; ഡി.ബി നൈറ്റ് സംഗീത നിശ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം

February 9, 2023
2 minutes Read
dB Night by Flowers @ Calicut
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴിക്കോട് ഇതുവരെ കണ്ടിട്ടില്ലാത്ത സംഗീത വിസ്മയമൊരുക്കുന്ന ഡി.ബി നൈറ്റ് സംഗീത നിശ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീത നിശയിൽ പ്രമുഖ ഗായകർ ഒന്നിച്ച് അണിനിരക്കും. ( dB Night by Flowers @ Calicut ).

വൈകീട്ട് 5.30 ന് ആരംഭിക്കുന്ന സംഗീത നിശ രാത്രി 10 വരെ തുടരും. ശബ്ദ വിന്യാസത്തിലും ദൃശ്യമികവിലും ഏറ്റവും മികച്ച സജ്ജീകരണമാണ് ഡി.ബി നൈറ്റ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി. ബുക്ക് മൈ ഷോ ആപ്പിലും ഗോകുലം ഗലേറിയ മാളിൽ നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ്.

അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെയും ഗായകരായ ഗൗരി ലക്ഷ്മി, ജോബ് കുര്യൻ എന്നിവരുടെയും നേതൃത്വത്തിലാണ് സംഗീതനിശ. നിരവധി സംഗീത പരിപാടികൾക്ക് വേദിയായ കോഴിക്കോടിന് ഡി.ബി നൈറ്റ് ഒരു പുത്തൻ അനുഭവമായിരിക്കുമെന്നുറപ്പ്.

Story Highlights: dB Night by Flowers @ Calicut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement