Advertisement

സബ്‌സ്‌ക്രൈബർമാർ കുറഞ്ഞു; 7,000 പേരെ പിരിച്ചുവിട്ട് ഡിസ്‌നി

February 9, 2023
1 minute Read
disney lay off 7000 employees
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സബ്‌സ്‌ക്രൈബർമാർ കുറഞ്ഞതിന് പിന്നാലെ 7,000 ജീവനക്കാരെ പിരിച്ചുവിട്ട് ഡിസ്‌നി. ഡിസ്‌നി തലപ്പത്ത് ബോബ് ഇഗർ തിരിച്ച് വന്നതിന് പിന്നാലെ എടുക്കുന്ന ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് ഈ കൂട്ടപിരിച്ചുവിടൽ. ( disney lay off 7000 employees )

ആദ്യമായാണ് ഡിസ്‌നിയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം ഇത്രയധികം കുറയുന്നത്. മൂന്ന് മാസം മുൻപത്തെ കണക്ക് അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവാണ് സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 168.1 മില്യൺ ഉപഭോക്താക്കളാണ് നിലവിൽ ഡിസ്‌നിക്കുള്ളത്.

2021 ൽ പുറത്ത് വന്ന വാർഷിക റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമായി 1,90,000 പേരെയാണ് വിവിധ കമ്പനികൾ പിരിച്ചുവിട്ടിരിക്കുന്നത്. ഇതിൽ 80 ശതമാനവും മുഴുവൻ സമയ ജോലിക്കാരായിരുന്നു.

Story Highlights: disney lay off 7000 employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement