കൊല്ലത്ത് സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ ഗൃഹനാഥൻ ജീവനൊടുക്കി

കൊല്ലം പുത്തൂർ മാറനാട്ട് സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ ഗൃഹനാഥൻ ജീവനൊടുക്കി. മാറനാട് സ്വദേശി വിജയകുമാറാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനെടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. ( kollam man committed suicide by jumping in pyre )
പുലർച്ചെ ഒരു മണിയോടെയാണ് പുത്തൂർ മാറനാട് സ്വദേശിയായ വിജയമ്മയുടെ വീടിനു മുന്നിലെ ഒഴിഞ്ഞ പറമ്പിൽ തീ പടരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായി. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിൽ തീ പടർന്നു എന്നാണ് ആദ്യം ധരിച്ചത്. ഇന്ന് രാവിലെ നടത്തിയ വിശദ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത വിജയകുമാർ വിജയമ്മയുടെ വീട് സമീപമായിരുന്നു താമസിച്ചിരുന്നത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നുവിജയകുമാർ . പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളുകളായി ജോലിക്ക് പോയിരുന്നില്ല. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടായിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: kollam man committed suicide by jumping in pyre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here