Advertisement

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; ബാംഗ്ലൂരിലേക്ക് മാറ്റാമെന്ന് നിംസ് മെഡിക്കല്‍ ബോര്‍ഡ്

February 9, 2023
Google News 2 minutes Read
Oommen Chandy's health condition is satisfactory

ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം. ഉമ്മന്‍ ചാണ്ടിയെ ബാംഗ്ലൂരിലേക്ക് മാറ്റാമെന്ന് നിംസ് മെഡിക്കല്‍ ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ബോര്‍ഡും നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്. ബാംഗ്ലൂരിലേക്ക് പോകുന്നതില്‍ ഉമ്മന്‍ ചാണ്ടി ഡോക്ടര്‍മാരോട് സമ്മതമറിയിച്ചെന്നാണ് വിവരം. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകും. ( Oommen Chandy’s health condition is satisfactory)

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ കൃത്രിമമായി ഓക്‌സിജന്‍ നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഓക്‌സിജന്‍ നില മെച്ചപ്പെട്ടു. ശക്തമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഉമ്മന്‍ ചാണ്ടി മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. പനിയും ശ്വാസതടസവും പൂര്‍ണമായും ഭേദമായി.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

വിഎം സുധീരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. പനി ഉള്‍പ്പെടെ മറ്റ് ബുദ്ധിമുട്ടുകള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇപ്പോള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരോടും ബന്ധുക്കളോടും അദ്ദേഹം ഇപ്പോള്‍ സാധാരണ നിലയില്‍ സംസാരിക്കുന്നുണ്ട്.

Story Highlights: Oommen Chandy’s health condition is satisfactory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here