Advertisement

പ്രണയത്തിനും പ്രതികാരത്തിനുമൊപ്പം ഉണ്ണി ലാലു; “രേഖ”‘ ഫെബ്രുവരി 10ന്

February 9, 2023
4 minutes Read
Unni Lalu's 'Rekha' to release on February 10

“രേഖ” എന്ന ചിത്രം തീയറ്ററുകളിൽ എത്തുമ്പോൾ തന്റെ പന്ത്രണ്ട് വർഷത്തെ പ്രയത്നം അതിന്റെ ഏറ്റവും വലിയ നേട്ടത്തിൽ എത്തിയതിന്റെ സന്തോഷത്തിലാണ് നായകനായി വേഷമിട്ട ഉണ്ണി ലാലു. തമിഴ് സിനിമ ലോകത്തെ ഏറ്റവും പ്രശസ്തനായ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ സംരംഭത്തിലൂടെയാണ് ഉണ്ണി ലാലു നായക വേഷത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഹ്രസ്വചിത്രങ്ങളിലൂടെയാണ് ഉണ്ണിലാലു അഭിനയ രംഗത്തേക്ക് എത്തുന്നത്. ( Unni Lalu’s ‘Rekha’ to release on February 10 ).

ഉണ്ണി നായകനായെത്തിയ 14 ഡെയ്സ് ഓഫ് ലവ് എന്ന ഹ്രസ്വ സിനിമ മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. തരംഗം എന്ന ടൊവിനോ നായകനായ ചിത്രത്തിലൂടെയാണ് ഉണ്ണിലാലു ആദ്യമായി ബിഗ് സ്ക്രീനിൽ എത്തിയത്. തുടർന്ന് മറ്റ് ചില സിനിമകളിലും ചെറു വേഷത്തിൽ എത്തി. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലാണ് ആദ്യമായി ഉണ്ണിക്ക് ഒരു പ്രധാന കഥാപാത്രത്തെ ലഭിച്ചത്. അതിന് ശേഷമാണ് ഇപ്പോൾ രേഖയിൽ നായകനായെത്തുന്നത്.

ജിതിൻ ഐസക്ക് തോമസ് സംവിധാനം ചെയ്യുന്ന രേഖ ഫെബ്രുവരി 10 ന് പ്രദർശനത്തിന് എത്തുകയാണ്. കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സാണ് രേഖ അവതരിപ്പിക്കുന്നത്. വിൻസി അലോഷ്യസ് നായികയായെത്തുന്ന ചിത്രത്തിൽ പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജികാങ്കോൽ, പ്രതാപൻ കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. രണ്ടു ദിവസം പിന്നീടുമ്പോൾ ട്രെയിലറിന് പത്ത് ലക്ഷത്തിനു മുകളിൽ വ്യൂസ് ലഭിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിലെ ‘കള്ളി പെണ്ണേ..’ എന്ന ഗാനം ഇപ്പോൾ റീലിസിൽ വൻതരംഗമായി കൊണ്ടിരിക്കുകയാണ്. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ജിതിൻ ഐസക് തോമസിന്റെ വരികൾക്ക് മിലൻ വി.എസ്, നിഖിൽ വി. എന്നിവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘കള്ളി പെണ്ണേ..’ ഗാനം പാടിയിരിക്കുന്നത് മിലൻ വി.എസ് ആണ്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷൻ.

സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് ‘രേഖ’യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് “രേഖ” തിയേറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.

എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്. സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ – തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ – മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം – വിപിൻ ദാസ്, മേക്ക് ആപ്പ് – റോണി വെള്ളത്തൂവൽ, ബിജിഎം – അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ് – അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ് – സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.

Story Highlights: Unni Lalu’s ‘Rekha’ to release on February 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement