Advertisement

കുഞ്ഞനുജന്റെ തലയിൽ കൈചേർത്ത് 7 വയസുകാരി; ആരാധന തോന്നുന്നു; അഭിനന്ദിച്ച് ഡബ്ല്യൂഎച്ച്ഒ യുഎന്‍ പ്രതിനിധി

February 9, 2023
Google News 2 minutes Read

തുർക്കി സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ അകപ്പെട്ട സഹോദരനെ രക്ഷിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് ഡബ്ല്യുഎച്ച്ഒയും യുഎന്‍ പ്രതിനിധിയും. ‘ധീരയായ ഈ പെണ്‍കുട്ടിയോട് ആരാധന തോന്നുന്നു’, ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് ട്വിറ്ററില്‍ കുറിച്ചു.(who un representative about sister protects brother in earthquake)

’17 മണിക്കൂറോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്നപ്പോൾ രക്ഷിക്കാൻ അനുജന്റെ തലയിൽ കൈവച്ചുകിടക്കുന്ന ഏഴു വയസുകാരി. ചിത്രം ആരും പങ്കുവയ്ക്കുന്നതായി കാണുന്നില്ല. അവൾ മരിച്ചാൽ ചിലപ്പോൾ എല്ലാവരും ഷെയർ ചെയ്യുമായിരുന്നു. പോസിറ്റിവിറ്റി പങ്കിടുക!”– യുഎന്‍ പ്രതിനിധി മുഹമ്മദ് സഫ ട്വീറ്റ് ചെയ്തു.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

എഴ് വയസ് പ്രായമുളള പെൺകുട്ടി സഹോദരനെ കോണ്‍ക്രീറ്റ് പാളിക്കടിയിൽ കൈ കൊണ്ട് സംരംക്ഷിച്ച് നിര്‍ത്തിയത് 17 മണിക്കൂറോളമാണ്. രക്ഷാപ്രവര്‍ത്തകര്‍ അവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here