അംബേദ്കറിനെതിരെ പ്രകോപന പരാമർശം; ഒരാൾ അറസ്റ്റിൽ

ഡോ. ബി.ആർ അംബേദ്കറിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ തെലങ്കാന സ്വദേശി അറസ്റ്റിൽ. ഹമാര പ്രസാദ് എന്നയാളാണ് പിടിയിലായത്. അംബേദ്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന വീഡിയോ ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇത് വൈറലായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
‘അംബേദ്കർ ജീവിച്ചിരുന്നെങ്കിൽ ഗോഡ്‌സെ ഗാന്ധിയെ വെടിവച്ചത് പോലെ ഞാൻ അംബേദ്കറെ കൊല്ലുമായിരുന്നു – വീഡിയോയിൽ ബി.ആർ അംബേദ്കർ എഴുതിയ പുസ്തകം ഉയർത്തി പിടിച്ച് ഹമാര പ്രസാദ് പറയുന്നു. പ്രസാദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടിയുടെ തെലങ്കാന അധ്യക്ഷൻ ആർ.എസ് പ്രവീൺ കുമാർ രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
ഹമാര പ്രസാദിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ, 505 (2) എന്നിവ പ്രകാരം കേസെടുത്ത ഹൈദരാബാദ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights: man arrested for using derogatory words against Dr BR Ambedkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here