ടി. ജോൺ; പടിപടിയായി ഉയർന്ന് ടി ജോൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപിച്ച രാഷ്ട്രീയക്കാരൻ

രാഷ്ട്രീയ ജീവിതത്തിൽ പടിപടിയായി ഉയർന്നതിന് ശേഷം ടി ജോൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപിച്ച രാഷ്ട്രീയക്കാരനെയാണ് ടി ജോണിന്റെ നിര്യാണത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഉടമയായിരുന്നു അദ്ദേഹം.
Read Also: കർണാടക നിയമസഭയ്ക്കുള്ളിൽ സവർക്കറുടെ ഛായാചിത്രം; പ്രതിപക്ഷ പ്രതിഷേധം
ബെംഗളൂരു ആസ്ഥാനമായുള്ള ടി ജോൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും ടി ജോൺ ഡിസ്റ്റിലീസിന്റെയും സ്ഥാപകനാണ് ടി ജോൺ. ഏഴു പതിറ്റാണ്ട് മുൻപാണ് കർണാടകയിലെ കുടകിലെ മടിക്കേരിയിലേക്ക് അദ്ദേഹം കുടിയേറിയത്. തുടർന്ന് ജോൺ പ്ലാന്റേഷൻ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും അവരുടെ സംഘാടകനായി മാറുകയും ചെയ്തുകൊണ്ടാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
കോട്ടയം വൈക്കം സ്വദേശിയായ ജോൺ, കർണാടകയിലെ എസ്.എം കൃഷ്ണ മന്ത്രിസഭയിലാണ് അടിസ്ഥാന സൗകര്യ സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നത്. 1999-2004 കാലഘട്ടത്തിലാണ് അദ്ദേഹം മന്ത്രിയായത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാംഗ്ലൂരിലെ വസതിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം ബെംഗളുരു ക്വീൻസ് റോഡിലെ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ നടക്കും.
Story Highlights: T. John Group of Institutions founded by T. John
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here