Advertisement

ഇന്ത്യൻ മണ്ണിൽ ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടങ്ങൾ; കുംബ്ലെയ്ക്കൊപ്പമെത്തി അശ്വിൻ

February 11, 2023
2 minutes Read
ashwin wicket kumble test

ഇന്ത്യൻ മണ്ണിൽ ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടങ്ങൾ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിൽ ആർ അശ്വിൻ ഒന്നാമത്. ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയ്ക്കൊപ്പം നിലവിൽ അശ്വിൻ ആദ്യ സ്ഥാനം പങ്കിടുകയാണ്. 25 തവണയാണ് ഇരുവരും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് അശ്വിൻ കുംബ്ലെയ്ക്കൊപ്പമെത്തിയത്. ആകെ ടെസ്റ്റിൽ 31 തവണ അശ്വിൻ 5 വിക്കറ്റ് നേടിയിട്ടുണ്ട്. (ashwin wicket kumble test)

18 വർഷം നീണ്ട കരിയറിലാണ് കുംബ്ലെ 25 തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അശ്വിന് ഈ നേട്ടത്തിലെത്താൻ 11 വർഷമേ വേണ്ടിവന്നുള്ളൂ.

Read Also: അമ്പയറുടെ അനുവാദമില്ലാതെ കയ്യിൽ ക്രീം പുരട്ടി; ജഡേജയ്ക്ക് ഐസിസിയുടെ പിഴ

ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കി. 223 റൺസിൻറെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാംദിനം 91 റൺസിന്‌ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ ആർ അശ്വിന്റെ 5 വിക്കറ്റ് പ്രകടനമാണ് ഓസീസ് നിരയെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇതോടെ ആദ്യ 8 വിക്കറ്റ് സ്വന്തമാക്കി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിലെ ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. 51 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്ന സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയിൽ മാന്യമായി ബാറ്റ് ചെയ്തത്.

നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ സ്‌കോർ ബോർഡിൽ 79 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഷമിയും അക്‌സർ പട്ടേലും ചേർന്നാണ് സ്‌കോർ 400-ൽ എത്തിച്ചത്. ജയത്തോടെ ഇന്ത്യ നാലുമൽസരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1–0ന് മുന്നിലെത്തി.

Story Highlights: ashwin 5 wickets kumble test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top