നെടുമ്പാശേരിയില്‍ സ്വര്‍ണവേട്ട; വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് പിടികൂടിയത് മൂന്നര കിലോ സ്വർണം

നെടുമ്പാശേരിയിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് മൂന്നര കിലോ സ്വർണം പിടികൂടി. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1.7 കോടി രൂപ വില വരും. ശുചിമുറിയിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.(gold seized from nedumbassery airport)
Read Also: സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ
ഡി.ആർ.ഐ ആണ് പരിശോധന നടത്തിയത്. ഇന്ന് വൈകിട്ടോടെയാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. സംഭവത്തില്‍ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.കൊച്ചിയില്‍ നിന്ന് ഹെദരാബാദിലേക്കാണ് വിമാനം പോകേണ്ടത് ഉള്ളതിനാൽ ഹൈദരാബാദിലേക്കുള്ള യാത്രക്കാരന് കൈമാറാനാവും സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് ഡിആര്‍ഐയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഹൈദരാബാദിലേക്കുള്ള യാത്രക്കാരെല്ലാം നിരീക്ഷണത്തിലാണ്.
Story Highlights: gold seized from nedumbassery airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here