Advertisement

മാധ്യമ ശിൽപശാല സംഘടിപ്പിച്ച് കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്

February 11, 2023
Google News 2 minutes Read
journalism seminar kasaragod update

ഫീൽഡ് പബ്ലിസിറ്റി-കരിയർ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്മാധ്യമപ്രവർത്തകർക്കും മാധ്യമ വിദ്യാർത്ഥികൾക്കുമുള്ള മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി.സി. സുരേഷ് കുമാർ ശിൽപശാല ഉദ്ഘാടനം ചെയ്തു. കാസർകോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. (journalism seminar kasaragod update)

24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ദീപക് ധർമ്മടം, പ്രമുഖ ഫിനാൻഷ്യൽ ജേർണലിസ്റ്റും ഐ ആന്റ് പി ആർ ഡി ഇൻഫർമേഷൻ ഓഫീസറുമായ കെ.കെ. ജയകുമാർ, ദേശാഭിമാനി കാസർകോട് ബ്യൂറോ ചീഫ് വിനോദ് പായം എന്നിവർ ക്ലാസുകൾ നയിച്ചു. ദൃശ്യ മാധ്യമ പ്രവർത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിലവിലെ മാധ്യമ പ്രവർത്തന രീതികളും ദീപക് ധർമ്മടം വിശദീകരിച്ചു. പ്രായോഗിക മാധ്യമ പ്രവർത്തനത്തിലെ വെല്ലുവിളികളും അനുഭവങ്ങളും അദ്ദേഹം പങ്കു വച്ചു. ഇന്നത്തെ കാലത്ത് മാധ്യമ പ്രവർത്തകർ ജാഗരൂകരായി വാർത്താ വിതരണത്തിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

Read Also: രണ്ട് കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്; കൊൽക്കത്തയിലെത്തി പ്രതിയെ പൊക്കി ആലുവ പൊലീസ്

സമൂഹ മാധ്യമങ്ങളും അതിന്റെ സാധ്യതകളും കെ.കെ. ജയകുമാർ പങ്കു വച്ചു. സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഒരോ പൗരനും ഒരു മാധ്യമപ്രവർത്തനകാമെന്നും അനന്തമായ സാധ്യതകൾ തുറന്നു തരുന്ന മേഖലയാണ് സോഷ്യൽ മീഡിയയെന്നും അദ്ദേഹം വിശദീകരിച്ചു. ഭാഷ ഉപയോഗത്തിൽ വേണ്ട ശ്രദ്ധയും വാർത്തകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നതായി വിനോദ് പായം നയിച്ച ക്ലാസ്. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം പത്രങ്ങൾ മാറുന്നതിനോപ്പം പരമ്പരാഗത പത്രഭാഷയ്ക്കുണ്ടായ മാറ്റവും അദ്ദേഹം ക്ലാസിൽ വിശദീകരിച്ചു.

നവമാധ്യമങ്ങൾ – സാമൂഹിക മാധ്യമങ്ങൾ – മൊബൈൽ ഫോൺ അധിഷ്ഠിത ജേർണലിസം, ദൃശ്യ മാധ്യമം, അച്ചടി മാധ്യമം-മാധ്യമ ഭാഷ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നടന്നത്. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ രാജ് റെസിഡൻസി അംബർ ഹാളിൽ നടന്ന ശില്പശാലയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായിരുന്നു പ്രവേശനം. ചടങ്ങിൽ കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായി. മുതിർന്ന മാധ്യമ പ്രവർത്തകരായ അരവിന്ദൻ മാണിക്കോത്ത്, ബഷീർ ആറങ്ങാടി, എൻ.ഗംഗാധരൻ, വി.വി. പ്രഭാകരൻ, മുഹമ്മദ് അസ്ലം, മുജീബ് അഹമ്മദ് എന്നിവരെ ആദരിച്ചു. കാസർകോട് പ്രസ് ക്ലബ് സെക്രട്ടറി കെ.വി. പത്മേഷ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡന്റ് പി. പ്രവീൺകുമാർ, കെ.ആർ എം യു ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും ടി കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.

Story Highlights: journalism seminar kasaragod update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here