സൗദിയിലെ കാസർഗോഡ് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സൗദി അറേബ്യയുടെ കിഴക്കൻ പ്രവേശ്യയിലെ കാസർഗോഡ് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കെ.ഡി.എസ്.എഫ്. അൽ ഖോബർ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അൽ ഖോബർ അപ്സര ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡി യോഗം ഖലീൽ പടിഞ്ഞാറിന്റെ അദ്ധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാൽ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷഫീഖ് കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. (saudi kasaragod social forum)
Read Also: സൗദിയില്‍ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ്; സർവീസ് തുടങ്ങി
യോഗത്തിൽ അൻവർ ഖാൻ ചേരങ്കൈ, റഫീഖ് തൃക്കരിപ്പൂർ, ഹനീഫ് അറബി, ജുനൈദ് നീലെശ്വേരം എന്നിവർ സംസാരിച്ചു. ഖലീൽ പടിഞ്ഞാറിനെ പുതിയ പ്രസിഡന്റയും ഷഫീഖ് പട്ളയെ ജനറൽ സെക്രട്ടറിയായും നാസർ ചേരങ്കെയെ ട്രഷറായും തെത്തെടുത്തു. റഫീഖ് തൃക്കരിപ്പൂർ, ഹനീഫ് അറബി എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. നിസാം ഉപ്പള, ജുനൈദ് നീലെശ്വേരം (ജോ:സെക്രട്ടറിമാരാർ) ഹാരിസ് എരിയപാടി, ഇബ്രാഹിം പള്ളൻകോട് (പ്രോഗ്രാം കൺവീനർമാർ). അൻവർ ഖാൻ ചേരങ്കെയെ മീഡിയ കോർഡിനറ്ററായും തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് അംഗടിമുഗർ തെരഞ്ഞടുപ്പ് നിയന്ത്രിക്കുകയും ചെയ്തു. ഹാരിസ് എരിയപ്പാടി നന്ദി പറഞ്ഞു.
Story Highlights: saudi kasaragod district social forum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here