സൗദിയില്‍ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ബസ്; സർവീസ് തുടങ്ങി

സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു. ഖാലിദിയ – ബലദ് റൂട്ടിലാണ് സർവീസ് ആരംഭിച്ചത്. മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയിൽ പ്രതിദിന സർവീസ് നടത്തും.(first electric bus service started in saudi arabia)
ഈ ട്രിപ്പ് വിജയകരമായാൽ മറ്റ് മേഖലകളിൽ കൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ റോഡിലിറക്കാനാണ് പൊതുഗതാഗത അതോറിറ്റി ഉദ്ദേശിക്കുന്നത്. മാർച്ചിൽ റിയാദിൽ ഇലക്ട്രിക് പാസഞ്ചർ ബസുകൾ സർവീസ് ആരംഭിക്കുമെന്ന് അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് അറിയിച്ചിരുന്നു.
Read Also: ’28 വർഷങ്ങൾക്ക് ശേഷവും ആടുതോമയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി’; മോഹൻലാൽ
പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ബസ് ഒറ്റ ചാർജ്ജിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കും.ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ച നടന്നെങ്കിലും റെഗുലർ സർവീസ് പൊതു ഗതാഗത അതോറിറ്റിക്ക് കീഴിൽ ആരംഭിച്ചത് ബുധനാഴ്ചയാണ്.
Story Highlights: first electric bus service started in saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here