”ഹൃദ്യമീ കാഴ്‌ച’’ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ ചേർത്ത് പിടിച്ച് ചുംബിച്ച് തുർക്കി വനിത

ഭൂകമ്പം തകർത്ത തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ സ്നേഹാലിംഗനം ചെയ്യുന്ന ടർക്കിഷ് യുവതിയുടെ ചിത്രമാണ് വൈറലാകുന്നത്. ഓപറേഷൻ ദോസ്തി പദ്ധതിയുമായാണ് ഇന്ത്യ തുർക്കിയേയും സിറിയയേയും സഹായിക്കാൻ എത്തിയത്. ഇതിന്റെ ഭാഗമായി തുർക്കിയിലേക്ക് എത്തിയ ഇന്ത്യൻ ആർമിയിലെ സൈനിക ഉദ്യോഗസ്ഥയെ നിറഞ്ഞ സ്നേഹത്തോടെ ചുംബിക്കുകയാണ് തുർക്കി വനിത.(turkey women kisses indian army officer)
Read Also: ”വാലന്റൈൻസ് ഡേ” ഇന്ത്യയിൽ നിന്നുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി നേപ്പാൾ
ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്. വി കെയർ എന്ന അടിക്കുറിപ്പോടെ നൽകിയ ചിത്രം വൈറലായി കഴിഞ്ഞു.
തുർക്കിയ്‌ക്കും സിറിയയ്‌ക്കും സഹായഹസ്തവുമായി ആദ്യമെത്തിയ ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയുടെ സമയോചിതമായ ഇടപെടലും ചേർത്തു പിടിക്കലും പ്രശംസിക്കപ്പെടുകയാണ്. ദുരിതബാധിത മേഖലകളിൽ താത്കാലിക ആശുപത്രികൾ ഇന്ത്യൻ സൈന്യം നിർമിക്കുന്നതിന്റേയും ചികിത്സ നൽകുന്നതിന്റേയുമെല്ലാം ചിത്രങ്ങൾ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കുവെച്ചിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ കിറ്റുകളും രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ഉൾപ്പെടെയുള്ളവയുമായി ആറ് വിമാനങ്ങളാണ് തുർക്കി, സിറിയ എന്നിവിടങ്ങളിലേക്ക് ഇന്ത്യ അയച്ചത്.
Story Highlights: turkey women kisses indian army officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here