പെണ്ണ് കിട്ടാനില്ല; ക്ഷേത്രത്തിലേക്ക് പദയാത്ര പ്രഖ്യാപിച്ച് 200 യുവാക്കള്‍; 3 ദിനം 105 കി.മീ

പലവിധ കാരണങ്ങളാല്‍ വിവാഹം നടക്കാത്ത 200 യുവാക്കള്‍ ക്ഷേത്രത്തിലേക്ക് ‘ബാച്ചിലേഴ്‌സ് പദയാത്ര’ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട്. 200 യുവാക്കള്‍ യുവാക്കള്‍ പദയാത്രയില്‍ അണിചേരും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.(unmarried men to go on padayatra to karnataka)
ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്.വിവാഹം നടക്കാന്‍ ദൈവനുഗ്രഹം തേടിയാണ് വേറിട്ട പഥയാത്ര നീക്കം. ഫെബ്രുവരി 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. സംഭവം വൈറലായതിനെ തുടര്‍ന്ന് 200 പേര്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും കര്‍ഷകരാണ്.
Read Also: സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി, ചുഴലിക്കാറ്റ്; അമ്പരന്ന് ശാസ്ത്രജ്ഞർ
കല്യാണം ശരിയാകാത്ത യുവാക്കളാണ് നാട്ടുകാരുടെ ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്.
Story Highlights: unmarried men to go on padayatra to karnataka