Advertisement

അസമിലെ നാഗോണിൽ ഭൂചലനം

February 12, 2023
Google News 1 minute Read
earthquake in nepal again

അസമിലെ നാഗോൺ ജില്ലയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 4.18നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 4.0 രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നേരത്തെ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 12:52 നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐഎസ്ആർ) ഉദ്യോഗസ്ഥൻ പറഞ്ഞു.

Story Highlights: 4.0 magnitude earthquake strikes Assam’s Nagaon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here