Advertisement

ത്രിപുര തെരഞ്ഞെടുപ്പ്; അമിത് ഷാ ഇന്ന് ത്രിപുരയിൽ പ്രചാരണത്തിനെത്തും

February 12, 2023
Google News 2 minutes Read
amit shah at tripura today

ത്രിപുരയിലെ തെരഞ്ഞെടുപ്പിൽ മത്സരം കടുത്ത തോടെ അവസാന ദിവസനങ്ങളിൽ നിരവധി താര പ്രചാരകരെ ഒന്നിച്ചു രംഗത്തിറക്കാനാണ് ബിജെപി യുടെ പദ്ധതി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ത്രിപുരയിൽ പ്രചാരണത്തിനെത്തും. മൂന്ന് റാലികളിൽ ആണ് ആഭ്യന്തര മന്ത്രി ഇന്ന് പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് അമിത് ഷാ സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തുന്നത്. ( amit shah at tripura today )

പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഇന്ന് ത്രിപുര യിൽ പ്രചരണം നടത്തും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ യും അസം മന്ത്രിമാരും എംപി മാരും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത പ്രചരണം തുടരുകയാണ്. സിപിഎമ്മിന് വേണ്ടി പോൾ അംഗം പ്രകാശ് കാരാട്ട് ഇന്ന് പ്രചാരണത്തിനിറങ്ങും.വെസ്റ്റ് ത്രിപുരയിലെ ജെരാണിയായിലാണ് കരാട്ടിന്റെ പ്രചാരണ റാലി. കോണ്ഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകാൻ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, അതിർ രഞ്ജൻ ചൗദരി അടക്കമുള്ള നേതാക്കൾ ത്രിപുരയിൽ എത്തി.

Story Highlights: amit shah at tripura today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here