ഐ ലീഗ്; ഗോകുലം കേരളയ്ക്ക് വീണ്ടും തോൽവി, മുഹമ്മദൻസിനോട് പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ മുഹമ്മദൻസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോകുലം കേരളയെ തോൽപ്പിച്ചു. ഗോകുലത്തിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഗോകുലത്തിന് കാര്യമായ ഭീഷണി ഉയർത്താൻ ആദ്യ പകുതിയിൽ മുഹമ്മദൻസിനായില്ലെങ്കിലും പോകെപ്പോകെ അവർ ഗോകുലം കേരളയെ വരിഞ്ഞുമുറുക്കുകയായിരുന്നു. പതിനാലാം മിനിറ്റിൽ തന്നെ വല കുലുക്കാൻ ഗോകുലത്തിനായി. പോസ്റ്റിന് മുന്നിൽ നിന്നും ഹക്കുവിന്റെ ശക്തമായ ഹെഡർ കീപ്പറുടെ കൈകിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. ( i league football mohemmadans defeated gokulam kerala fc ).
എന്നാൽ തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താനുള്ള ഗോകുലത്തിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് മുഹമ്മദൻസ് നൽകിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ തുടർച്ചയായി കോർണർ വഴങ്ങിയാണ് മുഹമ്മദൻസ് പ്രതിരോധിച്ചു നിന്നത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ ഗോകുലം പരിക്കേറ്റ സൗരവിനെ തിരിച്ചു വിളിക്കുകയും ചെയ്തു.
എന്നാൽ രണ്ടാം പകുതിയിൽ മുഹമ്മദൻസ് ശക്തമായി തിരിച്ചു വരുകയായിരുന്നു. 67-ാം മിനിറ്റിൽ ഹാൾഡർ ബോക്സിലേക്ക് തൂക്കിയിട്ട് നൽകിയ പാസ് സ്വീകരിച്ച് അബിയോള ദൗദയാണ് ഗോളടിച്ചത്. അങ്ങനെ മുഹമ്മദൻസ് സമനില കണ്ടെത്തി. പിറകെ നിക്കോളയുടെ ലോങ്റേഞ്ചർ ശ്രമം പോസ്റ്റിന് മുകളിൽ അവസാനിച്ചു. തുടർന്ന് നൂറിന് ഇഞ്ച്വറി കാരണം തിരിച്ചു കയറേണ്ടിയും വന്നു.
എന്നാൽ കളി അവസാനത്തോട് അടുത്തതോടെ ഗോകുലത്തിന്റെ പ്രതിരോധം തകർന്നു. ഇഞ്ച്വറി ടൈമിലാണ് മുഹമ്മദൻസ് രണ്ടാം ഗോൾ നേടുന്നത്. ബോക്സിന് വളരെ അകലെ നിന്നും കീൻ ലൂയിസ് തൊടുത്ത ലോങ് റേഞ്ചർ ഷിബിനും പിടി കൊടുക്കാതെ വലയിൽ ചെന്ന് പതിച്ചതോടെ ഗോകുലത്തിന്റെ പ്രതീക്ഷകൾ ഇല്ലാതായി. ഇതോടെ മൂന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അവസരവും ഗോകുലം നഷ്ടപ്പെടുത്തി. അതേസമയം, മുഹമ്മദൻസ് ഒൻപതാം സ്ഥാനത്തേക്ക് കയറി.
Story Highlights: i league football mohemmadans defeated gokulam kerala fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here