Advertisement

തുര്‍ക്കി, സിറിയ ഭൂകമ്പം; സൗദി അറേബ്യയുടെ ജനകീയ ധനസമാഹരണം 25 കോടി റിയാല്‍ കവിഞ്ഞു

February 12, 2023
Google News 3 minutes Read
Saudi's crowdfunding exceeded 25 crore riyals to help turkey syria

ഭൂകമ്പം ദുരിതം വിതച്ച തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് സൗദി അറേബ്യയുടെ ജനകീയ ധനസമാഹരണം 25 കോടി റിയാല്‍ കവിഞ്ഞു. സാഹിം പ്ലാറ്റ്ഫോം വഴി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററാണ് ധന സമാഹരിക്കുന്നത്.Saudi’s crowdfunding exceeded 25 crore riyals to help turkey syria

ധന സമാഹരണം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം 6.83 ലക്ഷം ആളുകള്‍ 24.8 കോടി റിയാല്‍ സംഭാവന നല്‍കി. ഇതില്‍ 10 ലക്ഷം റിയാല്‍ സംഭാവന നല്‍കിയ ആയരത്തിലധികം ആളുകള്‍ ഉള്‍പ്പെടുമെന്ന് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ വക്താവ് ഡോ. സാമി അല്‍ജുതൈലി പറഞ്ഞു.

അതിനിടെ, ദുരന്ത ബാധിതരെ സഹായിക്കാന്‍ തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്ക് ആറു വിമാനങ്ങളില്‍ സൗദി അറേബ്യ ഭക്ഷ്യവസ്തുക്കളും മരുന്നും ടെന്റും ഉള്‍പ്പെടെയുളള വസ്തുക്കള്‍ എത്തിച്ചു. 588 ടണ്‍ സാധനങ്ങളാണ് എത്തിച്ചത്. സൗദിയില്‍ നിന്ന് 11 ട്രക്കുകളില്‍ ദുരിതാശ്വാസ വസ്തുക്കളും ഹ്യൂമാനിറ്റേറയന്‍ സെന്റര്‍ തുര്‍ക്കിയിലെത്തിച്ചു.

Read Also: സൗദിയിലെ 93% സ്ഥാപനങ്ങളിൽ ഇ-ബില്ലിംഗ് നടപ്പായി

ദുരിത ബാധിത പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശീലനം നേടിയ സൗദി റസക്യൂ ടീമും മെഡിക്കല്‍ സംഘങ്ങളും ഭൂകമ്പബാധിത പ്രദേശങ്ങളില്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.

Story Highlights: Saudi’s crowdfunding exceeded 25 crore riyals to help turkey syria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here