നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ച് ഇന്ന് പരിഗണിക്കും. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രിംകോടതി പൾസർ സുനിയോട് വ്യക്തമാക്കിയിരുന്നു. വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ വാദം കേൾക്കവെ വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്. (actress attack pulsar suni)
Read Also: നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു
കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് തൽസമയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് കൈമാറിയത്. കേസ് നാളെ കോടതി പരിഗണിക്കുന്നുണ്ട്.
സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ദിലീപ് സമർപ്പിച്ചിട്ടുണ്ട്. നേരത്തെ വിചാരണ ചെയ്ത സാക്ഷികളുടെ വിചാരണ അടക്കം വേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഹർജി. ഇതടക്കമുള്ള അപേക്ഷകളാണ് സുപ്രിം കോടതി നാളെ പരിഗണിക്കുന്നത്. ഇതിന് ഒപ്പമാണ് സുപ്രിം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ചുള്ള പുതിയ വിചാരണ പുരോഗതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കം എന്താണ് എന്നതിനെ സംബന്ധിച്ച് നാളെ കോടതിയിൽ മാത്രമായിരിക്കും വ്യക്തത ഉണ്ടാവുക.
Story Highlights: actress attack case pulsar suni bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here