ടർക്കിഷ് അംബാസഡർ എസിൻ കാക്കിലിന് ദുരിതാശ്വാസ സാമഗ്രികൾ കൈമാറി ബഹ്‌റൈൻ കേരളീയ സമാജം

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ ആളുകളെ സഹായിക്കുന്നതിന് ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ച് ബഹ്‌റൈൻ കേരളീയ സമാജം. ഈ ദുരിതാശ്വാസ സാമഗ്രികൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയയ്‌ക്കുന്നതിനായി ബഹ്‌റൈനിലെ ടർക്കിഷ് അംബാസഡർ എസിൻ കാക്കിലിനു കൈമാറി. Bahrain Kerala Society hands over relief materials to Turkey
Read Also: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതയെ അയയ്ക്കാനൊരുങ്ങി സൗദി അറേബ്യ
ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ ആളുകളെ സഹായിക്കുന്നതിൽ ലോക സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ബികെഎസ്. ഫെബ്രുവരി 13 ന് ബികെഎസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, അസിസ്റ്റന്റ് സെക്രട്ടറി വറുഗീ ജോർജ് എന്നിവർ തുർക്കി എംബസി സന്ദർശിച്ച് സാധനങ്ങൾ കൈമാറി. സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണച്ച ഓരോരുത്തർക്കും പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ആത്മാർത്ഥമായ നന്ദി അറിയിച്ചു.
Story Highlights: Bahrain Kerala Society hands over relief materials to Turkey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here