നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞ് സംഗീത അദ്ധ്യാപകൻ മരിച്ചു

ബൈക്ക് മതിലിൽ ഇടിച്ചുമറിഞ്ഞ് റിട്ടയേർഡ് സംഗീത അദ്ധ്യാപകൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പന്തളം – മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമലമുക്കിനു സമീപം ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ റിട്ടയേർഡ് അദ്ധ്യാപകൻ കറ്റാനം വെട്ടക്കോട് അമൃതവർഷിണി വീട്ടിൽ കെ.കെ. ഓമനക്കുട്ടൻ (64) ആണ് മരിച്ചത്. ( Bike accident music teacher died ).
Read Also: ബന്ധുവീട്ടിൽ അടുക്കള കാണൽ ചടങ്ങിനെത്തിയ യുവാക്കൾ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങവേ മുങ്ങി മരിച്ചു
നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ തട്ടിമറിഞ്ഞാണ് അപകടമുണ്ടായത്. ആറന്മുള ക്ഷേത്രത്തിൽ നടന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടലേക്ക് മടങ്ങവേയാണ് സംഗീത അദ്ധ്യാപകൻ അപകടത്തിൽപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന ബന്ധു കുറത്തികാട് വിജയഭവനത്തിൽ ചന്ദ്രനെ (58) പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിക്കോട്ട് സംഗീത സ്‌കൂൾ നടത്തിവരുകയായിരുന്നു. ഭാര്യ. വിജയമ്മ. മക്കൾ : നീലാംബരി, നിഥിൻ.
Story Highlights: Bike accident music teacher died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here