Advertisement

യൂട്യൂബ് ട്രെൻഡിംഗിൽ കേരളത്തിൽ ഒന്നാമതായി ക്രിസ്റ്റി ട്രെയ്ലർ; ആഗോളതലത്തിൽ 50-ാം സ്ഥാനത്ത്

February 13, 2023
Google News 2 minutes Read
christy trailer YouTube trending

യൂട്യൂബ് ട്രെൻഡിംഗിൽ കേരളത്തിൽ ഒന്നാമതായി ക്രിസ്റ്റി ട്രെയ്ലർ. മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ ആഗോള തലത്തിൽ ട്രെൻഡിംഗ് പട്ടികയിൽ അൻപതാം സ്ഥാനത്താണ്. ( christy trailer YouTube trending )

റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ട്രെയിലർ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലർ നേടികൊണ്ടിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഭീഷ്മ പർവം, പ്രേമം, ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ 17ന് പ്രദർശനത്തിനെത്തും. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.മാർക്കറ്റിങ് – ഹുവൈസ് മാക്സോ.

Story Highlights: christy trailer YouTube trending

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here