രാഹുൽ ഗാന്ധിക്ക് കരിപ്പൂരിൽ വൻ വരവേൽപ്പ്; രണ്ട് ദിവസം വയനാട്ടിൽ

കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ 146 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര പൂർത്തിയാക്കി കേരളത്തിൽ എത്തിയ രാഹുൽ ഗാന്ധിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. രണ്ട് ദിവസത്തെ മണ്ഡല സന്ദർശനത്തിനായാണ് അദ്ദേഹം ഇന്നലെ കേരളത്തെത്തിയത്. താരിഖ് അൻവർ, കെസി വേണുഗോപാൽ, കെ സുധാകരൻ തുടങ്ങിയ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ എത്തിയിരുന്നു. മലപ്പുറം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. huge welcome for Rahul Gandhi
Read Also: ‘കശ്മീരിന് വേണ്ടത് തൊഴിലും സ്നേഹവുമാണ്,ബുൾഡോസറുകളല്ല’; രാഹുൽ ഗാന്ധി
വലിയൊരു ജനക്കൂട്ടം രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. രാത്രി എട്ട് മണിയോടെ കൂടിയാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയത്. അര മണിക്കൂറിലേറെ നീണ്ട സ്വീകരണ പരിപാടിക്ക് ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചു. നാളെ വയനാട് നിയമസഭാ മണ്ഡലത്തിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
രാവിലെ കലക്ടറേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉണ്ടാകും. തുടർന്ന്, പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ വീടും അദ്ദേഹം സന്ദർശിക്കും. വൈകിട്ട് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുകയും കൈത്താങ്ങ് പദ്ധതിയിൽ നിർമ്മിച്ച 25 വീടുകളുടെ താക്കോൽദാനവും ഇതോടൊപ്പം നിർവഹിക്കുകായും ചെയ്യും.
Story Highlights: huge welcome for Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here