ഫറോക്ക് പേട്ട മുതൽ ഇടിമുഴിക്കൽ വരെയുള്ള 5.9 കിമിൽ ഡ്രൈവർ ഫോൺ വിളിച്ചത് 8 തവണ; അപകടകരമായി ബസ് ഓടിച്ച് ഡ്രൈവർ
February 13, 2023
2 minutes Read

കോഴിക്കോട് അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ. മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സം സം ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്. ( kozhikode driver phone call during driving )
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഫറോക്ക് പേട്ട മുതൽ ഇടിമുഴിക്കൽ വരെയുള്ള യാത്രയിൽ എട്ട് തവണയാണ് ഇയാൾ ഫോൺ വിളിച്ചത്. ബസിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറോട് നാളെ ഹാജരാകാൻ ഫറോക്ക് ജോയിന്റ് ആർടിഒ നിർദേശം നൽകി. അലക്ഷ്യമായി വാഹനമോടിക്കുക, വാഹനത്തിലെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Story Highlights: kozhikode driver phone call during driving
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement