101-ാം വയസിലും ഹരം ഡ്രൈവിംഗിനോട്; കുട്ടികുഞ്ചായൻ ഉഷറാണ്

ഡ്രൈവിംഗ് ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ പ്രായമായാൽ അതൊക്കെ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ കോട്ടയത്തെ സി ഐ ഫിലിപ്പ്
എന്ന കുട്ടികുഞ്ചായൻ അങ്ങനെയല്ല. 101-ാം വയസിലും ഡ്രൈവിംഗ് കുട്ടികുഞ്ചായന് ഹരമാണ്. തന്റെ ഫിയറ്റ് കാറിലാണ് കുട്ടികുഞ്ചായന്റെ കറക്കം.
കുട്ടികുഞ്ചായൻ ഇതിനോടകം നാട്ടിലും താരമായിട്ടുണ്ട്. തന്റെ ഫിയറ്റ് കാറും ഓടിച്ച് കുട്ടികുഞ്ചായന്റെ നാട്ടിലൂടെയുള്ള കറക്കം എല്ലാവർക്കും അത്ഭുതമാണ്. എന്നാൽ കുട്ടികുഞ്ചായൻ പറയും 101 വയസിലും എല്ലാം പെർഫെക്ടാണെന്ന്. 1973ലാണ് ലൈസൻസ് ലഭിച്ചത്. അന്നുമുതൽ ഇന്നുവരെ സ്വന്തമായാണ് വാഹനം ഓടിക്കുന്നത്.
വീട്ടുകാരുമൊത്ത് പലയിടങ്ങളിലും പണ്ട് പോയിരുന്നു. എന്നാൽ ഇപ്പോൾ ദിവസമുള്ള പള്ളിയിൽ പോക്കാണ് പ്രിയം. ആദ്യമായി വാങ്ങിയ ഫിയറ്റ് കാറാണ് ഇപ്പോഴും കൂടെയുള്ളത്. പലരും ചോദിച്ചെങ്കിലും കാറ് കൊടുക്കാൻ കുട്ടികുഞ്ചായൻ തയറായില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി ചെയ്തിരുന്ന കാലത്താണ് ലൈസൻസ് എടുത്തതും കാറ് വാങ്ങിയതും.
മക്കൾ പുതിയ കാറുകളുണ്ടെങ്കിലും കുട്ടികുഞ്ചായന് ഈ ഫിയറ്റിനോട് തന്നെയാണ് താല്പര്യം. നാട്ടിലെ താരമായ കുട്ടികുഞ്ചായനെ അനുമോദിക്കാൻ ചീഫ് വിപ്പ് എൻ ജയരാജും തന്നെ നേരിട്ടെത്തിയിരുന്നു. ലൈസൻസ് കാലാവധി കഴിയുബോൾ ഇനിയും പുതുക്കി ലഭിക്കുമോ എന്നൊരു ആശങ്കമാത്രമാണ് കുട്ടികുഞ്ചായന് ഇപ്പോഴുള്ളത്. എന്തായാലും കഴിയുന്നത്രകാലം ഈ യാത്ര തുടരും എന്നാണ് കുട്ടികുഞ്ചായൻ പറയുന്നത്.
Story Highlights : 101n year old Kuttikunjayan driving
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here