മലപ്പുറത്ത് വീട്ടമ്മയെയും പെൺമക്കളെയും ഭീഷണിപ്പെടുത്തുന്ന യുവാവിനെ പിടികൂടാനാവാതെ പൊലീസ്

മലപ്പുറം വള്ളിക്കുന്നിൽ വീട്ടമ്മയെയും പെൺമക്കളെയും ഭീഷണിപ്പെടുത്തുന്ന യുവാവിനെ പിടികൂടാനാവാതെ പൊലീസ്. ലഹരിക്ക് അടിമയായ യുവാവ് നിരന്തരം യുവതിയെയും പെൺകുട്ടികളെയും ഭീഷണിപ്പെടുത്തുകയും വീട്ടിലെ ഉപകരങ്ങൾ കേട് വരുത്തുകയും ചെയ്യുന്നത് പതിവാണ്. അമിതമായി ലഹരി ഉപയോഗിക്കുന്ന യുവാവിനെ പൊലീസിന് യുവതി ഒറ്റിക്കൊടുത്തെന്ന സംശയത്തിലാണ് ഉപദ്രവം. (malappuram man threatening investigation)
അമിതമായി ലഹരി ഉപയോഗിക്കുന്ന ഇസ്മായിൽ എന്ന യുവാവിന് എതിരെ ഈ കുടുംബം തന്നെ നിരവധി തവണ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊവിഡ് കാലത്ത് അമിതമായി ലഹരി ഉപയോഗിക്കുന്ന യുവാവിനെ തിരഞ്ഞ് യുവതി ജോലി ചെയ്യുന്ന തയ്യൽ കടയിലും പരിസര പ്രദേശങ്ങളിലും പൊലീസ് എത്തിയിരുന്നു. ഈ സമയത്ത് പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ യുവതി പൊലീസിന് നൽകിയിട്ടുണ്ടാകും എന്ന തെറ്റിദ്ധാരണയുടെ പുറത്താണ് യുവാവിൻ്റെ പരാക്രമം.
കഴിഞ്ഞ വർഷം ഫെബ്രുവരി 18 ന് യുവതിയുടെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് ഇസ്മായിൽ കത്തിച്ചു. സംഭവത്തിൽ ജയിൽ പോയ പ്രതി പുറത്തിറങ്ങിയതിൽ പിന്നെ കൂടുതൽ അക്രമങ്ങളാണ് കഴിഞ്ഞ നടത്തി വരുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 24 വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് വീട്ടിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി മത്സ്യത്തൊഴിലാളിയാണെന്നും, മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് കണ്ണൂരിന് പുറത്താണെന്നും പൊലീസ് അറിയിച്ചു. പ്രതി ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തെ സമൂഹമാധ്യങ്ങളിൽ അപകീർത്തിപ്പെടുത്തുക, വീടിന് കല്ലെറിയുക, വീടിന് പുറത്തെ സാധനങ്ങൾ നശിപ്പിക്കുക, രാത്രി കാലങ്ങളിൽ വീട്ടിലേക്ക് വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രതി കഴിഞ്ഞ കുറച്ച് നാളുകളായി ചെയ്ത് വരുന്നത്.
Story Highlights: malappuram man threatening investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here