സ്വർണാഭരണങ്ങൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കുവൈത്ത്

സ്വർണാഭരണങ്ങൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കുവൈത്ത് വാണിജ്യ മന്ത്രാലയം ഇളവ് വരുത്തി. സ്വർണാഭരണങ്ങൾ ഹാൾമാർക്കിങ് മുദ്രകൾ പതിപ്പിക്കുന്നതിനായുള്ള സമയപരിധി മെയ് 30 വരെയാണ് നീട്ടിയത്.
കുവൈത്തിൽ പഴയ ഹാൾമാർക്കിങ് മുദ്രകൾ പതിച്ച സ്വർണാഭരണങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മെയ് 30 വരെ വിൽക്കുവാനും പ്രദർശിപ്പിക്കുവാനും അനുമതി നൽകുമെന്ന് വാണിജ്യ മന്ത്രലായം അറിയിച്ചു. പുതുക്കിയ തീരുമാനപ്രകാരം പഴയ ഹാൾമാർക്കിങ് മുദ്രകളുള്ള സ്വർണാഭരണങ്ങളുടെ പൂർണമായ വിവരങ്ങൾ ആഭരണത്തിൽ രേഖപ്പെടുത്തണമെന്നും ഉപഭോക്തൃ ഡാറ്റ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.
അതോടപ്പം സീൽ ചെയ്യാൻ ബാക്കിയുള്ള ആഭരണങ്ങൾ ഹാൾമാർക്കിങ് സീൽ ചെയ്യുന്നതിനായുള്ള അപ്പോയിന്റ്‌മെന്റ് വിവരങ്ങൾ അടങ്ങിയ അറിയിപ്പ് കടയുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: ടർക്കിഷ് അംബാസഡർ എസിൻ കാക്കിലിന് ദുരിതാശ്വാസ സാമഗ്രികൾ കൈമാറി ബഹ്‌റൈൻ കേരളീയ സമാജം
Story Highlights: Relaxation of restrictions imposed on the sale of gold Jewellery in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here