സൗദി കാത്തിരിക്കുന്നു; സന്തോഷ് ട്രോഫി കളിക്കാൻ കേരളം എത്തുമോ?

ഇത്തവണ സന്തോഷ് ട്രോഫി സെമിയും ഫൈനലും സൗദി അറേബ്യയിലാണ് നടക്കുക. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. കഴിഞ്ഞ തവണത്തെ ജേതാക്കളായ കേരളത്തിന് ഇക്കുറിയും സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ കർണാടകയോടേറ്റ അപ്രതീക്ഷിത പരാജയം കേരളത്തിൻ്റെ സാധ്യതകൾക്ക് നേരിയ മങ്ങലേല്പിച്ചിരിക്കുകയാണ്. (saudi arabia santosh trophy)
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു പരാജയവും സഹിതം 3 പോയിൻ്റുള്ള കേരളം ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. നാളെ, 14 ഫെബ്രുവരി മഹാരാഷ്ട്ര, 17ന് ഒഡീഷ, 19ന് പഞ്ചാബ്. ഇതിൽ പഞ്ചാബ് ഒരു ജയവും ഒരു സമനിലയും സഹിതം 4 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതുണ്ട്. കേരളത്തെ തോല്പിച്ച കർണാറ്റക ഇതേ പോയിൻ്റുമായി രണ്ടാമതും ഒഡീഷ ഇതേ പോയിൻ്റുമായി മൂന്നാമതുമുണ്ട്.
Read Also: സന്തോഷ് ട്രോഫി; കേരളത്തിന് ഞെട്ടിക്കുന്ന തോൽവി
ഇനിയുള്ള മത്സരങ്ങളിൽ മൂന്നും വിജയിച്ചാൽ കേരളം ഉറപ്പായും സെമി കളിക്കും. മഹാരാഷ്ട്രയും പഞ്ചാബും ഒഡീഷയുമൊന്നും കേരളത്തിൻ്റെ നിലവാരത്തിനൊപ്പമെത്തുന്ന ടീമുകളല്ല. എന്നാൽ, ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ഗോവയ്ക്കെതിരെ കേരളം ജയിച്ചത് 3-2 എന്ന സ്കോറിനാണ്. കർണാടകയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയും ചെയ്തു. ടീമുകൾ കരുത്തരാണ്. അതുകൊണ്ട് തന്നെ സെമിയിലെത്തുക എന്നത് കേരളത്തിന് എളുപ്പമാവില്ല. എന്നാൽ, പ്രതിഭകൾ ആവോളമുള്ള കേരളം കൃത്യമായ ടാക്ടിക്സോടെ കളിച്ചാൽ സെമിയിൽ പ്രവേശിക്കുകയും ചെയ്യും.’
Story Highlights: saudi arabia santosh trophy kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here