വരന്‍റെ അമ്മാവന് കറി കിട്ടിയില്ല; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്, വിഡിയോ വൈറൽ

വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താൽ വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താലാണ് വഴക്ക് തുടങ്ങിയത്. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വരന്‍റെ അമ്മാവന് പനീര്‍ കഴിക്കാൻ കിട്ടിയില്ല എന്നതാണ് പരാതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്മേല്‍ തുടങ്ങിയ വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൂട്ടത്തല്ലിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. പരസ്പരം അടികൂടുന്ന ആളുകളെ മാത്രമാണ് കാണുന്നത്. മറ്റൊന്നും വിഡിയോയില്‍ വ്യക്തമല്ല. ചിലർ അടികൂടുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
അതേസമയം നിസാരമായ കാര്യങ്ങള്‍ക്ക് ഇത്തരത്തിൽ കലഹവുമുണ്ടാക്കുന്നത് നാണക്കേടാണെന്നും ഇത് രാജ്യത്തിന് തന്നെ അപമാനമാണെന്നുമാണ് വിഡിയോ കണ്ട അധികപേരും കുറിക്കുന്നത്.
शादी में दूल्हे के फूफा को पनीर न परोसने का अंजाम देख लो….
— Aditya Bhardwaj (@ImAdiYogi) February 9, 2023
यूपी के बागपत का है मामला। #Baghpat #Viralvideo #UttarPradesh pic.twitter.com/gh3nMfVKUV
Read Also: കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചതിന് യുപിയിൽ ദളിത് വിദ്യാർത്ഥിയെ തല്ലി പ്രധാനാധ്യാപകൻ
Story Highlights: Violent fight breaks after groom’s uncle was not served paneer in UP wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here