Advertisement

അദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല; 2024ൽ ബിജെപിയ്ക്ക് എതിരാളികളില്ല; അമിത് ഷാ

February 14, 2023
Google News 3 minutes Read

അദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തിട്ടില്ല. പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അമിത് ഷാ പറഞ്ഞു.(adani case nothing for bjp to hide and afraid says amit shah)

കോടതികളുടെ നിയന്ത്രണം ബിജെപിക്കല്ല, പ്രതിപക്ഷത്തിന് വെറുതേ ബഹളമുണ്ടാക്കാനേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തെന്ന് ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാത്തത് എന്താണെന്നും അമിത് ഷാ ചോദിച്ചു.

Read Also: അധിക നികുതി അന്യായം; യു.ഡി.എഫ് സമരങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഭയക്കാൻ ഒന്നുമില്ല. സത്യം സൂര്യനെ പോലെയാണ്. 10,000 നുണകൾക്ക് സത്യം മറയ്ക്കാനാകില്ല. ചട്ടങ്ങള്‍ അനുസരിച്ചാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കേണ്ടത്. പരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കുന്നത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. 2024ൽ ബിജെപിയ്ക്ക് എതിരാളികളില്ല. ജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Story Highlights: adani case nothing for bjp to hide and afraid says amit shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here