പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്; ആന്റണി വര്‍ഗീസ്

വാലന്റൈന്‍സ് ദിനത്തില്‍ മനോഹരമായ കുറിപ്പുമായി നടൻ ആന്റണി വർഗീസ്. തന്റെ പ്രണയകാലത്തിലെ മനോഹരമായൊരു ചിത്രമാണ് ഫേസ്ബുക്കിലൂടെ ആന്റണി പങ്കുവച്ചത്. ഒമ്പത് വര്‍ഷം മുമ്പ് പ്രണയിച്ച് നടന്ന ആന്റണിയും ഭാര്യ അനീഷയുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിനൊപ്പം രസകരമായ ഒരു കുറിപ്പും ആന്റണി പങ്കുവച്ചിട്ടുണ്ട്.(antony pepe remembering his valentiene’s day)
‘‘ഹാപ്പി വലന്റൈൻസ് ഡേ, മൈ ഡിയർ ഖുറേഷി…ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ… ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്.’’–ചിത്രം പങ്കുവച്ച് ആന്റണി എഴുതി.
2021 ഓഗസ്റ്റിലായിരുന്നു ആന്റണിയുടെയും അനീഷയുടെയും വിവാഹം. വിദേശത്ത് നഴ്സ് ആണ് അനീഷ. സ്കൂൾ കാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു ഇരുവരും.‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളസിനിമയിലെ മുൻനിര യുവനായകനിരയിലെത്തിയ താരമാണ് ആന്റണി. പെപ്പെ എന്ന പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന നടന്റേതായി ഒരുപിടി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.
Story Highlights: antony pepe remembering his valentiene’s day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here