Advertisement

‘നിങ്ങളുടെ സഹായം വേണം’ തുർക്കി ഭൂചലനത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ച് മെസി

February 14, 2023
Google News 3 minutes Read

നിങ്ങളുടെ സഹായം വേണം, തുർക്കി ഭൂചലനത്തിൽ ദുരിതം പേറുന്നവർക്കായി സഹായം അഭ്യർഥിച്ച് അർജന്റൈൻ ഇതിഹാസ താരം മെസി. താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സഹായം അഭ്യർത്ഥിച്ചത്. ആയിരക്കണക്കിന് കുരുന്നുകളും അവരുടെ കുടുംബങ്ങളും പ്രയാസമേറിയ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്.(messi seek help for children in turkey)

തുർക്കിയിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള യുനിസെഫ് പദ്ധതിയിലേക്ക് സഹായം നൽകണം എന്നാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനോട് മെസി ആവശ്യപ്പെടുന്നത്. കുട്ടികളും കുടുംബങ്ങളും പ്രയാസപ്പെടുകയാണ്.

നമ്മളേയും ഈ അവസ്ഥ ബാധിക്കും. ദുരിതബാധിതരായ കുട്ടി‌കൾക്ക് സഹായമെത്തിക്കാൻ യുനിസെഫിന്റെ ശ്രമങ്ങൾ നടക്കുന്നു. നിങ്ങളുടെ സഹായങ്ങളും മൂല്യമേറിയതാണ്, മെസി പറയുന്നു. 3.5 മില്യൺ യൂറോയാണ് മെസി തുർക്കിയിലേയും സിറിയയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്.

Read Also: സൗദി കാത്തിരിക്കുന്നു; സന്തോഷ് ട്രോഫി കളിക്കാൻ കേരളം എത്തുമോ?

കഴിഞ്ഞ തിങ്കളാഴ്ചയാണ് 7.7 തീവ്രതയിൽ 13 മില്യൺ ജനങ്ങളെ ബാധിച്ച ഭൂചലനം ഉണ്ടായത്. നേരത്തെ പണം സമാഹരിക്കുന്നതിനായി മെസി തന്റെ ജഴ്സിയും നൽകിയിരുന്നു. തുർക്കി പ്രതിരോധനിര താരം മെറിഹ് ഡെമിറാലിനാണ് മെസി തന്റെ പിഎസ്ജി ജഴ്സി നൽകിയത്. മെസിയെ കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, എംബാപ്പെ ഉൾപ്പെടെയുള്ള വമ്പൻ താരങ്ങളും ജഴ്സി നൽകുന്നുണ്ട്.

Story Highlights: messi seek help for children in turkey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here